സപ്തദിന ക്യാമ്പും ഭരണഘടനസാക്ഷരതയും

കുന്നിക്കോട്: ആവണീശ്വരം എ.പി.പി.എം വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആസാദി കാ അമൃത് സപ്തദിനക്യാമ്പ് നടത്തി. മുൻ എം.എൽ.എ ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര സ്മൃതികളുടെ സന്ദേശക ചിത്രരചന സംസ്ഥാന എൻ.എസ്.എസ് ഓഫിസർ ഡോ. ആർ.എൻ. അൻസറും സൗജന്യ നേത്ര പരിശോധന ക്യാമ്പ് വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാഹുൽ കുന്നിക്കോടും ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ. പത്മ ഗിരീഷ് അധ്യക്ഷത വഹിച്ചു. വിളക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ അദബിയ നാസർ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.