ശാസ്താംകോട്ട: എൻ.എസ്.എസ് മൈനാഗപ്പള്ളി മേഖല സമ്മേളനവും എൻ.എസ്.എസ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കരുനാഗപ്പള്ളി താലൂക്ക് യൂനിയൻ പ്രസിഡൻറ് എൻ.വി. അയ്യപ്പൻപിള്ളയെ അനുമോദിക്കലും 14ന് വൈകീട്ട് മൂന്നിന് മൈനാഗപ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ആർ.ജി. പിള്ള അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ, ആർ. രാമചന്ദ്രൻ ആദരിക്കലും വി.എസ്. ജിതിൻ ദേവ് ഉപഹാര സമർപ്പണവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.