ചിത്രം കുളത്തൂപ്പുഴ: ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അമ്പലക്കടവ് പാലത്തിന്റെ തൂണിൽ അടിഞ്ഞുകൂടിയ തടികൾ നീക്കം ചെയ്യുന്ന ജോലികൾ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം യന്ത്രത്തകരാറിലായ ക്രെയിൻ അറ്റകുറ്റപ്പണി പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെമുതൽ പുഴയിലെ തടികൾ കരയിലേക്ക് എത്തിച്ചുതുടങ്ങി. പല വൻമരങ്ങളും പുഴയിൽ വെച്ചുതന്നെ കഷണങ്ങളാക്കിയശേഷമാണ് കരയിലേക്ക് എത്തിക്കുന്നത്. വൈകുന്നേരമാകുമ്പോഴേക്കും പകുതിയോളം തടികൾ മാത്രമേ കരക്കെത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് തടികൾ കരയിലെത്തിച്ച് സുരക്ഷിതമായി സൂക്ഷിക്കുന്നത്. രണ്ടുദിവസം കൂടി ശ്രമിച്ചെങ്കിൽ മാത്രമേ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നവ അടക്കമുള്ളവ പൂർണമായും കരക്കെത്തിക്കാൻ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.