'വിലക്കയറ്റം തടയാൻ സർക്കാർ നടപടി വേണം'

കരുനാഗപ്പള്ളി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിലക്കയറ്റം പിടിച്ചുനിർത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഉപഭോക്തൃ സമിതി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി. സംസ്ഥാന പ്രസിഡന്‍റ്​ റിട്ട. പൊലീസ് സൂപ്രണ്ട് എം. മൈതീൻ കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ്​ മുനമ്പത്ത് ഷിഹാബ് അധ്യക്ഷതവഹിച്ചു. കുന്നേൽ രാജേന്ദ്രൻ, ഷാജഹാൻ പണിക്കത്ത്, കെ. ശശിധരൻപിള്ള, വി.കെ. രാജൻ, വർഗീസ് മാത്യു കണ്ണാടി, ഹരികുമാർ, വി. ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.