പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുതുടങ്ങി. തെന്മലക്കും ആര്യങ്കാവിനും ഇടയിലുള്ള ഭാഗത്താണ് മരങ്ങൾ മുറിച്ചുമാറ്റുന്നത്. കഴുതുരുട്ടിയിൽ ദേശീയപാതയിലേക്ക് ചരിഞ്ഞു നിന്നിരുന്ന വാക അടക്കം ഒരു ഡസനോളം മരങ്ങൾ മുറിച്ചു. ആര്യങ്കാവ് വനംറേഞ്ചിന്‍റെ പരിധിയിലുള്ള ദേശീയപാതയോരത്ത് ശേഷിക്കുന്ന ഭീഷണിയുള്ള മരങ്ങൾ മുറിക്കുന്നതിന് വേണ്ടിയുള്ള അനുവാദത്തിനായി റിപ്പോർട്ട് നൽകിയതായി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പറഞ്ഞു. കഴിഞ്ഞ നവംബറിൽ പ്രളയകാലത്ത് ഈ മേഖലയിലെ ഭീഷണിയിലുള്ള മരങ്ങൾ മുറിക്കാൻ ദുരന്തനിവാരണ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് പുനലൂർ ആർ.ഡി.ഒ കണക്കെടുത്ത് ഉന്നത അധികൃതർക്ക് നൽകിയിരുന്നെങ്കിലും മുറിക്കൽ നീണ്ടുപോകുകയായിരുന്നു. ഭരണഘടന ബോധവത്കരണം പുനലൂർ: സമ്പൂർണ ഭരണഘടന സാക്ഷരത ദ സിറ്റിസൺ 2022 കാമ്പയിന്‍റെ ഭാഗമായി തെന്മല പഞ്ചായത്തിലെ ഓട്ടോ-ടാക്സി ഡ്രൈവർമാർ, വാഹന ഉടമകൾ എന്നിവർക്കായി ഭരണഘടന ബോധവത്കരണ സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. കില ആർ.പി ദിലീപ് കുമാർ അധ്യക്ഷതവഹിച്ചു. സെനറ്റർമാരായ രാധാകൃഷ്ണൻ, ബ്ലെയ്സി എന്നിവർ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.