തപാൽ പണിമുടക്കിന് എൻ.ജി.ഒ യൂനിയൻ ഐക്യദാർഡ്യം

ചിത്രം - കൊല്ലം: സ്വകാര്യവത്കരണത്തിനെതിരെ തപാൽ മേഖലയിലെ സംയുക്ത സമരമുന്നണികളുടെ നേതൃത്വത്തിൽ നടന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ ജീവനക്കാർ പോസ്റ്റ്​ ഓഫിസുകൾക്കു മുന്നിൽ പ്രകടനം നടത്തി. കൊല്ലത്ത് ഹെഡ് പോസ്റ്റ്​ ഓഫിസിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം യൂനിയൻ ജില്ല സെക്രട്ടറി വി.ആർ. അജു സംസാരിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ്​ ഓഫിസിന് മുന്നിൽ നടന്ന പ്രകടനത്തിനു ശേഷം എൻ.ജി.ഒ. യൂനിയൻ ഏരിയ സെക്രട്ടറി കെ. അനന്തകുമാർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ല പ്രസിഡന്‍റ്​ ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, ജില്ല ട്രഷറർ ബി. സുജിത്, ജില്ല ജോയന്‍റ്​ സെക്രട്ടറി എസ്. ഷാഹിർ, ജില്ല സെക്രട്ടേറിയറ്റ് അംഗം സി. രാജേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.