സംസ്ഥാന പുരുഷ-വനിത ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് തുടക്കം ഫ്രീ സ്‌റ്റൈലില്‍ തിരുവനന്തപുരം ജില്ല ചാമ്പ്യന്‍ഷിപ് നേടി

ചിത്രം - കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയുടെയും ഗുസ്തി അസോസിയേഷന്‍റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന നാലാമത് സംസ്ഥാന പുരുഷ-വനിത ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് തുടക്കം. കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ നടക്കുന്ന മത്സരത്തില്‍ 14 ജില്ലകളില്‍നിന്നുള്ള താരങ്ങള്‍ ഗ്രീക്കോ റോമന്‍, ഫ്രീ സ്‌റ്റൈല്‍ ഗുസ്തി ഇനങ്ങളില്‍ മത്സരിക്കും. ചൊവ്വാഴ്ച രാവിലെ 10.30ന് കൊടിക്കുന്നില്‍ സുരേഷ് എം.പി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷതവഹിച്ചു. 23 വയസ്സിന് താഴെയുള്ളവരുടെ വനിത ഫ്രീ സ്‌റ്റൈല്‍ ഇനത്തില്‍ തിരുവനന്തപുരം ജില്ല 34 പോയന്‍റോടെ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം കോട്ടയവും മൂന്നാം സ്ഥാനം എറണാകുളവും നേടി. വിജയികള്‍ക്കുള്ള മെഡല്‍ റൂറല്‍ എസ്.പി കെ.ബി. രവി വിതരണം ചെയ്തു. ബുധനാഴ്ച പുരുഷന്മാരുടെ ഗ്രീക്കോ റോമന്‍, ഫ്രീ സ്‌റ്റൈല്‍ ഇനങ്ങളില്‍ താരങ്ങള്‍ മാറ്റുരക്കും. വിജയികള്‍ എറണാകുളത്ത് നടക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.