ശാസ്താംകോട്ട: പൊലീസ് സ്റ്റേഷനില്‍ . ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് സംഭവം. വര്‍ക്കല സ്വദേശി പത്മകുമാറാണ് (60) കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനക്കരയിലെ ഭാര്യ വീട്ടില്‍ കഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഇയാള്‍ ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍, പത്മകുമാര്‍ നിരന്തരം മര്‍ദിക്കുന്നതായും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും കാണിച്ച് ഭാര്യയും ഭാര്യാമാതാവും കോടതിയിലടക്കം നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഭാര്യ വീട്ടില്‍ പത്മകുമാര്‍ പ്രവേശിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, താന്‍ വിദേശത്ത് ജോലി ചെയ്ത് നിർമിച്ച വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്മകുമാര്‍ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ എസ്.പി ഓഫിസിലെത്തിയ പത്മകുമാറിനോട് ശാസ്താംകോട്ട സി.ഐയെ കാണാന്‍ നിർദേശിച്ചു. തുടര്‍ന്ന് ശാസ്താംകോട്ടയിലെത്തിയ പത്മകുമാറിനോട് കോടതി വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഭാര്യവീട്ടില്‍ കയറാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ചൊവ്വാഴ്ച സ്‌റ്റേഷനിലെത്തിയ പത്മകുമാറിനോട് സി.ഐ അറിയിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ബ്ലേയ്ഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തി ആത്മഹത്യ ശ്രമം നടത്തിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മകുമാറിന്‍റെ പരിക്ക് ഗുരുതരമല്ല. പാർട്ടിയിൽനിന്ന് പുറത്താക്കി ശാസ്താംകോട്ട: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്‍റെ പേരിൽ അമ്മു ബി. ജനാർദനനെ പാർട്ടി അംഗത്വത്തിൽനിന്നും പാർട്ടിയുടെ ബഹുജന സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളിൽനിന്നും പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി അഖിൽ. ജി ശൂരനാട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.