യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണം

ശാസ്താംകോട്ട: മയ്യത്തുംകര ടൗണ്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി ഉദ്​ഘാടനം ചെയ്തു. ഇര്‍ഷാദ് മയ്യത്തുംകര അധ്യക്ഷതവഹിച്ചു. അര്‍ത്തിയില്‍ അന്‍സാരി, താരിഖ്, നാസര്‍ മഠത്തില്‍, സിദ്ദീഖ്, റസല്‍ അലിഅക്ബര്‍, ഷാറൂഖ് എന്നിവർ സംസാരിച്ചു. ചിത്രം - ദേശീയ വ്യാപാരി ദിനം ആചരിച്ചു ശാസ്താംകോട്ട: ദേശീയ വ്യാപാരി ദിന ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശാസ്താംകോട്ട യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തലും വ്യാപാരി ദിന സന്ദേശവും നടത്തി. വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ്​ മാര്‍ട്ടിന്‍ ഗില്‍ബര്‍ട്ട് പതാക ഉയര്‍ത്തി. താലൂക്ക് ജനറല്‍ സെക്രട്ടറി എ. നിസാം വ്യാപാര ദിനസന്ദേശം നല്‍കി. വൈസ് പ്രസിഡന്‍റ്​ എ.ജെ. രവി അധ്യക്ഷതവഹിച്ചു. സെക്രട്ടറിമാരായ റഷീദ് വടവിള, സലീം, കെ.കെ. തോമസ്, രവി സുപ്രീം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.