ശ്രീനാരായണ ട്രോഫി കന്നേറ്റി വള്ളംകളി ബോണസ് പ്രഖ്യാപനം

കരുനാഗപ്പള്ളി: സെപ്റ്റംബര്‍ 10ന് കന്നേറ്റി പള്ളിക്കലാറില്‍ നടക്കുന്ന 83-ാമത് ശ്രീനാരായണ ട്രോഫി വള്ളംകളിയുടെ ബോണസ് പ്രഖ്യാപനം നടത്തി. ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. മഹേഷ് എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു, ചീഫ് കോഓഡിനേറ്റര്‍ സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ, വാര്‍ഡ് കൗണ്‍സിലര്‍ ശാലിനി രാജീവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജലോത്സവ കമ്മിറ്റി ജനറല്‍ ക്യാപ്റ്റന്‍ എസ്. പ്രവീണ്‍കുമാര്‍ പ്രഖ്യാപിച്ചു. വള്ളംകളിയുടെ ഫണ്ട് പിരിവിന്‍റെ ഉദ്ഘാടനം തോമസ് കെ. തോമസ് എം.എൽ.എ നിർവഹിച്ചു. ചിത്രം... കന്നേറ്റി ശ്രീനാരായണ ട്രോഫി വള്ളംകളിയുടെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം തോമസ് കെ. തോമസ് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.