പാലത്തിനായി ജനകീയ പ്രക്ഷോഭം

കരുനാഗപ്പള്ളി: നഗരസഭയെയും ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പത്മനാഭന്‍ജെട്ടിയില്‍ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ സമരസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ആലോചനയോഗത്തില്‍ വരുണ്‍ ആലപ്പാട് അധ്യക്ഷതവഹിച്ചു. ബോബന്‍ ജി. നാഥ്, ഓമനദാസ്, സുഭാഷ്‌ബോസ്, ബി. മോഹന്‍ദാസ്, പത്മലാല്‍, ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച കരുനാഗപ്പള്ളി ടൗണ്‍ക്ലബില്‍ സമരസമിതിയുടെ പ്രഥമ കൺവെന്‍ഷന്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.