കിഴക്കേ മാറനാട് തെരുവുനായ് ശല്യം രൂക്ഷം; കുട്ടികൾക്ക് കടിയേറ്റു

കൊട്ടാരക്കര: പവി​ത്രേശ്വരം പഞ്ചായത്തിലെ കിഴക്കേ മാറനാട് പാലക്കുഴി, മലയിൽ, പകുതിപ്പാറ എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. നാലു ദിവസത്തിനുള്ളിൽ പ്രദേശത്തെ മൂന്ന്​ കുട്ടികളെ തെരുവുനായ്ക്കൾ കടിച്ചു. കൂട്ടമായെത്തുന്ന നായ്ക്കളെ പേടിച്ച്​ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. കാൽനടയാത്രികർക്ക് നേരെയും ഇരുചക്ര വാഹനയാത്രികർക്ക് നേരെയും കൂട്ടത്തോടെ ചാടി വീഴും. കുട്ടികൾക്ക് കടിയേറ്റതിനെതുടർന്ന് നാട്ടുകാർ സംഘടിച്ച് ഇവയെ തുരത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞ ഭാഗങ്ങളിലേക്ക് മാറിയ നായ്ക്കൾ വീണ്ടും തിരികെയെത്തി. സ്​കൂൾ കുട്ടികൾക്കുപോലും പുറത്തിറങ്ങാൻ കഴിയാത്തതരത്തിൽ നായ ശല്യം വർധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.