അഞ്ചൽ: വയയ്ക്കൽ പള്ളിമുക്ക് ഗ്രാമ സേവാസമിതി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തി. പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം ഡോ. അലക്സാണ്ടർ കളപ്പില ക്ലാസെടുത്തു. ലൈബ്രറി പ്രസിഡന്‍റ് പ്രഫ. ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി മുഹമ്മദ് കബീർ, എസ്. താജുദീൻ, എ. സന്തോഷ്, ഷെഹീനാ ബീഗം എന്നിവർ സംസാരിച്ചു. എ. സമീന ഭരണഘടന ആമുഖം ചൊല്ലിക്കൊടുത്തു. ചിത്രം.. വയയ്ക്കൽ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭരണ ഘടന സാക്ഷരത ക്ലാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.