യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ചാത്തന്നൂര്‍: യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച കേസില്‍ രണ്ടുപേരെ ചാത്തന്നൂര്‍ പൊലീസ് പിടികൂടി. കുമ്മല്ലൂര്‍ കട്ടച്ചല്‍ സ്വദേശികളായ ഷാജി, ഷൈജു എന്നിവരാണ് അറസ്റ്റിലായത്. കട്ടച്ചല്‍ സ്വദേശി തോമസ് വര്‍ഗീസിനെ തലക്കടിച്ച് പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. ഞായറാഴ്ചയായിരുന്നു സംഭവം. തോമസിന്‍റെ സഹോദരന്‍ സാം വര്‍ഗീസിന്‍റെ വാഹനത്തില്‍ ഷാജിയുടെ വാഹനം തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.