ശാസ്താംകോട്ട: കഞ്ചാവ് പൊതികളുമായി മൂന്നു യുവാക്കളെ ശാസ്താംകോട്ട എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. ഏഴാംമൈലിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. ശാസ്താംനട ലക്ഷം വീട് കോളനിയില്‍ മഹേഷ് ഭവനത്തില്‍ അനന്ദു പ്രസാദ് (22), അമ്പലത്തുംഭാഗം മഹിമ ഭവനത്തില്‍ മഹി മധു (22), അമ്പലത്തുംകാല സുധീ ഭവനത്തില്‍ സുധിന്‍ സുനി (19) തുടങ്ങിയവരാണ് പിടിയിലായത്. ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലാണ് യുവാക്കളില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ശാസ്താംകോട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ അറിയിച്ചു. ജാഗ്രത സമ്മേളനം (ചിത്രം) ശാസ്താംകോട്ട: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ശാസ്താംകോട്ട സോണ്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചക്കുവള്ളി ദീവാനിയ കോണ്‍ഫ്രന്‍സ് ഹാളില്‍ ജാഗ്രത സമ്മേളനം നടത്തി. ജില്ല സംഘടനാകാര്യ സെക്രട്ടറി എ.കെ. ഹംസ സഖാഫി മണപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. സോണ്‍ പ്രസിഡന്‍റ് ഷാജഹാന്‍ പാവുമ്പ അധ്യക്ഷതവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ചാത്തന്നൂര്‍ സോണ്‍ ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ മഹ്ളരി, എസ്.വൈ.എസ് സോണ്‍ ജനറല്‍ സെക്രട്ടറി നുജൂ പതാരം, എസ്.എസ്.എഫ് ഡിവിഷന്‍ പ്രസിഡന്‍റ് ആരിഫ് ജൗഹരി, ജനറല്‍ കണ്‍വീനര്‍ മുജീബ് സഖാഫി കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞ് തഴവ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.