പരവൂർ: മദ്യപാനത്തെതുടര്‍ന്നുള്ള തര്‍ക്കത്തില്‍ യുവാവിനെ വീട്ടിലെത്തി കുത്തി പരിക്കേൽപിച്ചയാള്‍ പിടിയില്‍. പരവൂര്‍ പൊഴിക്കര, തെക്കേമുള്ളില്‍ അബ്ദുല്‍ വാഹിദ് (38) ആണ് പരവൂര്‍ പൊലീസിന്‍റെ പിടിയിലായത്. പരവൂര്‍ കോങ്ങാല്‍ സ്വദേശിയായ സജിനെ ആക്രമിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. ശനിയാഴ്ച ബന്ധുക്കളായ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും വാക്കുതര്‍ക്കത്തിലാകുകയും ചെയ്തു. തുടര്‍ന്ന് സജിന്‍റെ വീട്ടിലെത്തിയ അബ്ദുല്‍ വാഹിദ് അസഭ്യം വിളിക്കുകയും കൈയില്‍ കരുതിയിരുന്ന സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് സജിന്‍റെ നെഞ്ചില്‍ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സജിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പരവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് പിടികൂടുകയുമായിരുന്നു. ഇയാള്‍ മുമ്പും നിരവധി കേസുകളില്‍ പ്രതിയാണ്. ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാറിന്‍റെ നിർദേശപ്രകാരം പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ നിതിന്‍ നളന്‍, വിനയന്‍, ഹര്‍ഷകുമാര്‍, വിനോദ്, എസ്.സി.പി.ഒ റലേഷ്, സി.പി.ഒമാരായ സായിറാം, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ...kc+kw+ke.... റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കൊല്ലം: ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് (കാറ്റഗറി നമ്പര്‍ 308/2020), ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (പാര്‍ട്ട് രണ്ട് തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പര്‍ 415/2016), ക്ലര്‍ക്ക് (പാര്‍ട്ട്-ഒന്ന് ഡയറക്ട് റിക്രൂട്ട്‌മെന്‍റ്) (കാറ്റഗറി നമ്പര്‍: 207/2019) തസ്തികകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.