ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിലെ എസ്.സി വിഭാഗത്തില്‍പെട്ട ഡിഗ്രി, പ്രഫഷനൽ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് ലാപ്ടോപും 10ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കോവൂര്‍ കുഞ്ഞുമോന്‍ എം.എൽ.എ ലാപ്ടോപ് വിതരണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ ആദ്യ വിതരണം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. അന്‍സാര്‍ ഷാഫി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലാലി ബാബു, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍, അനില്‍ എസ്. കല്ലേലിഭാഗം, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മൈമുന നജീബ്, ഷാജി ചിറക്കുമേല്‍, ഷീബ സിജു, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ രാജി രാമചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദുമോഹന്‍, ബിജുകുമാര്‍, ജലജ രാജേന്ദ്രന്‍, അസി. സെക്രട്ടറി വൈ. സിദ്ദിക്ക് എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു കൊല്ലം: കോഴിക്കോട് എന്‍.ഐ.ഇ.എല്‍.ഐ.ടിയും കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജും ചേര്‍ന്ന് ആഗസ്റ്റ് അവസാനവാരം നടത്തുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിദ്യാർഥികള്‍ക്കായി 135 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എന്‍.എസ്.ക്യൂ.എഫ് ലെവല്‍ നാല് നിലവാരത്തിലുള്ള ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫിസ് ഓട്ടോമേഷന്‍ സൗജന്യ കോഴ്‌സിലേക്കാണ് അപേക്ഷിക്കാവുന്നത്. ജനറല്‍, ഒ.ബി.സി മറ്റ് കാറ്റഗറിയിലുള്ള വിദ്യാർഥികള്‍ ഫീസ് അടയ്ക്കണം. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ ഐ.ടി.ഐ പാസായിരിക്കണം. ഫോണ്‍: 0476 2623597, 9447488348.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.