കൊല്ലം: വിവിധ പരിപാടികളോടെ ടൗണ്‍ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.എഫ്. ദിലീപ്കുമാര്‍ നിര്‍വഹിച്ചു. പോസ്റ്റര്‍ നിർമാണം, മുദ്രാഗീതികള്‍, യുദ്ധവിരുദ്ധ ഗാനാലാപനം എന്നീ മത്സരങ്ങളാണ് നടന്നത്. ഹെഡ്മാസ്റ്റര്‍ ജെ. യേശുദാസ്, സ്റ്റാഫ് കണ്‍വീനര്‍ എസ്. വൃന്ദ, സെക്രട്ടറി ആയിഷ പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു. പരിശീലന പരിപാടി (ചിത്രം) കൊല്ലം: വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കുന്നതിന് ജില്ലതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കായി പ്ലാന്‍ സ്‌പേസ് 2.0 പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ നടന്ന പരിപാടിയില്‍ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥര്‍ ക്ലാസ് നയിച്ചു. കൃഷി, റവന്യൂ, പൊലീസ്, കുടുംബശ്രീ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ടൗണ്‍ പ്ലാനിങ്, മൃഗസംരക്ഷണം, വൈദ്യുതി, വനം, ആരോഗ്യം, മണ്ണ് സംരക്ഷണം, പഞ്ചായത്ത് പ്ലാനിങ്, ലേബര്‍, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, ഗ്രൗണ്ട് വാട്ടര്‍, ഡെയറി, ഫിഷറീസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ക്കാണ് നാല് ഷിഫ്റ്റുകളിലായുള്ള പരിശീലനം. പരിശീലനം ബുധനാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.