പത്തനാപുരം: ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന എന്ന സന്ദേശമുയർത്തി നടക്കുന്ന എസ്.ഐ.ഒ പത്തനാപുരം ഏരിയ സമ്മേളന പ്രഖ്യാപനം ജില്ല പ്രസിഡന്റ് അൽ അമീൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷഹനാസ് ഖാൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സഫ്വാൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം അനീസ് റഹ്മാൻ സമ്മേളനപ്രമേയം അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് പി.എച്ച്. ഷാഹുൽഹമീദ് സമാപനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം കൺവീനർ സീനത്ത് നിസാം, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് മിറോഷ്, ജി.ഐ.ഒ ഏരിയ പ്രസിഡൻറ് ഷാഫിന കബീർ എന്നിവർ പങ്കെടുത്തു. പടം..... ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന എന്ന സന്ദേശമുയർത്തി നടക്കുന്ന എസ്.ഐ.ഒ പത്തനാപുരം ഏരിയ സമ്മേളന പ്രഖ്യാപന ചടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.