ഭരണഘടന സാക്ഷരത യജ്ഞം സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പുത്തന്‍തെരുവ് ഡിവിഷന്റെ ഭാഗമായി ഭരണഘടന സാക്ഷരതായജ്ഞം സംഘടിപ്പിച്ചു. പുതിയകാവ് എസ്.എന്‍.റ്റി.വി.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങ് സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ. വാഹിദ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സുധീര്‍ കാരിയ്ക്കല്‍ ഭരണഘടന സംരക്ഷണ യജ്ഞ ക്ലാസ് നയിച്ചു. പ്രഥമ അധ്യാപകന്‍ അബ്ദുല്‍ സത്താര്‍ ആമുഖ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്‌നേഹലത, യൂസഫ്കുഞ്ഞ്, പി.ടി.എ പ്രസിഡന്റ് അസീബ്, സത്താര്‍ കെ.എസ്. പുരം എന്നിവര്‍ സംസാരിച്ചു. ചിത്രം: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പുത്തന്‍തെരുവ് ഡിവിഷന്റെ ഭാഗമായി നടന്ന ഭരണഘടന സാക്ഷരത യജ്ഞം സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.