കൊല്ലം: കേരള സർവകലാശാലയുടെ ബി.എ (അറബിക് ലാംഗ്വേജ് ലിറ്ററേച്ചർ) മെയിൻ പരീക്ഷയിൽ കൊല്ലം മുസ്ലിം അസോസിയേഷൻ അറബിക് അക്കാദമിയിൽ നൂറുശതമാനം വിജയം നേടി. ആറു വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു. ബി.എ (അറബിക്), അഫ്ദലുൽ ഉലമ (പ്രിലിമിനറി) കോഴ്സിനും അഡ്മിഷൻ തുടരുകയാണെന്ന് ഡയറക്ടർ എം.എ. സമദ് അറിയിച്ചു. ഫോൺ: 9961022313, 04742719488. കർഷക കോൺഗ്രസ് പ്രതിഷേധദിനം (ചിത്രം) കൊല്ലം: കർഷക പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് 16ന് വൈകീട്ട് നാലിന് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് കെ.സി. വിജയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് ഷാജഹാൻ കാത്തിരവിള അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജോർജ് കൊട്ടാരം, മാരാരിത്തോട്ടം ജനാർദനൻപിള്ള, മുനമ്പത്ത് ഷിഹാബ്, ദിനേശ് മംഗലശ്ശേരി, ജില്ല ഭാരവാഹികളായ കയ്യാലത്തറ ഹരിദാസ്, വിളക്കുപാറ ഡാനിയൽ, സുഭാഷ് ചന്ദ്രബോസ്, പ്രേംകുമാർ, ഡോ. സൂര്യദേവൻ, അബ്ദുൽ അസീസ് പുനലൂർ, തോമസ് വടക്കടം, അഡ്വ. വൈ. നൗഷാദ്, അലക്സാണ്ടർ, വിജയകുമാർ ചിതറ, നിയോജകമണ്ഡലം പ്രസിഡന്‍റുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.