പോസ്റ്റ് ഒടിഞ്ഞുവീണ് ചുമട്ട് തൊഴിലാളിക്ക് പരിക്ക് കടയ്ക്കൽ: പോസ്റ്റ് ഒടിഞ്ഞുവീണ് ചുമട്ട്തൊഴിലാളിക്ക് ഗുരുതര പരിക്ക്. മതിര, ഭജനമഠം വി.എസ്. ഭവനിൽ ശ്രീകാന്തി (30)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ചിതറ പൂലോട്ടാണ് അപകടം. ഉണങ്ങിയ മാവിൻ കൊമ്പ് പോസ്റ്റിലേക്ക് വീഴുകയും പോസ്റ്റ് ഒടിഞ്ഞ് ശ്രീകാന്തിന്‍റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ് ഒടിഞ്ഞ സമയത്ത് തന്നെ വൈദ്യുതി ബന്ധം വിേച്ഛദിക്കപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി. ഊണ് കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് യുവാവിന്‍റെ ദേഹത്തേക്ക് പോസ്റ്റ് വീണത്. ചിത്രം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീകാന്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.