ചടയമംഗലം: വിദ്യാർഥികളെ വലച്ച് സർവിസുകൾ ഒഴിവാക്കിയ നടപടിക്കെതിരെയും ആയൂർ-കൊട്ടിയം, പാരിപ്പള്ളി-കൊട്ടാരക്കര റൂട്ടുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ടും കെ.എസ്.ആർ.ടി.സി ചടയമംഗലം ഡിപ്പോയിൽ പ്രതിഷേധം. കെ.എസ്.യു അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചു. ചടയമംഗലം സി.ഐ ബിജു, എസ്.ഐ മോനിഷ് എന്നിവർ സമരക്കാരുമായും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. കൺസഷൻ പ്രശ്നങ്ങൾ ഉടനെ പരിഹരിക്കുമെന്നും ഒഴിവാക്കിയ സർവിസുകൾ അടുത്ത ദിവസം മുതൽ പുനരാരംഭിക്കുമെന്നുമുള്ള ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. പ്രതിഷേധം യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് അഖിൽ ഭാർഗവൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു അസംബ്ലി പ്രസിഡന്‍റ് എം.എസ്. അനീസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജന. സെക്രട്ടറി എ.ആർ. റിയാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബിജുകുമാർ, സതീശൻ, ആദിത്യൻ, അലി, വിനീത്, അജ്മൽ, അഫ്സൽ, ഫൈസൽ, അൽ അമീൻ, അനു, അഖിൽ എന്നിവർ നേതൃത്വം നൽകി. ചിത്രം: ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോ സൂപ്രണ്ടിനെ കെ.എസ്.യു പ്രവർത്തകർ ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.