കൊല്ലം: ശ്രീനാരായണ വനിത കോളജ് മലയാള വിഭാഗത്തിന്‍റെയും പൂർവ വിദ്യാർഥി സംഘടനയുടെയും ആഭിമുഖ്യത്തിൽ ജയശ്രീ ശ്യാംലാൽ എഴുതിയ 'രബീന്ദ്രനാഥ് ടാഗോർ വേരുകൾ തേടി ' പി.എസ്.സി മുൻ മെംബറും മാധ്യമ പ്രവർത്തകയുമായ ആർ. പാർവതിദേവി നിർവഹിച്ചു. ശ്രീനാരായണ വനിത കോളജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡോ. എ. ഷീലാകുമാരി, ഡോ. ജലജ നരേഷ്, ഡോ. സി. അനിതാ ശങ്കർ, ഇ.എ. രാജേന്ദ്രൻ, ഗീതാ നസീർ, ഡോ. വി.എസ്. ലക്ഷ്മി, പ്രഫ. എസ്. ജയലക്ഷ്മി, ജയശ്രീ ശ്യാംലാൽ എന്നിവർ സംസാരിച്ചു. ചരിത്ര സെമിനാർ (ചിത്രം) കൊല്ലം: കൊല്ലം രൂപതയുടെ 693ാമത് സ്ഥാപിത ദിനാചരണ ഭാഗമായി കൊല്ലം രൂപത ഹെറിറ്റേജ് കമീഷൻ ചരിത്ര സെമിനാർ സംഘടിപ്പിച്ചു. ബിഷപ് പോൾ ആന്‍റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ആലുവ പൊന്തിഫിക്കൽ സെമിനാരി വൈസ് റെക്ടർ ഫാ. ഡോ. ഷാജി ജെർമൻ, ജവഹർലാൽ നെഹ്റു യൂനിവേഴ്സ്റ്റിയിലെ ഗവേഷകൻ ഫാ. ജോർജ് റോബിൻസൺ, രൂപത ഹെറിറ്റേജ് കമീഷൻ ഡയറക്ടർ ഫാ. ഡോ. ബൈജു ജൂലിയാൻ, ഹെറിറ്റേജ് കമീഷൻ സെക്രട്ടറി അഡ്വ. ഇ. എമേഴ്സൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.