അധ്യാപക സംഗമം

കണ്ണനല്ലൂർ: കെ.എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജില്ല അധ്യാപകസംഗമം സംസ്ഥാന പ്രസിഡന്‍റ്​ കരീം പടുകുണ്ടിൽ ഉദ്​ഘാടനം ചെയ്തു. പാഠ്യപദ്ധതി പരിഷ്കരണ മറവിൽ സർക്കാർ ഒളിയജണ്ടകൾ നടപ്പാക്കാൻ നീക്കം നടത്തിയാൽ ബദൽ പാഠ്യപദ്ധതി അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ എ. ഷാനവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ്, പി.കെ. അസീസ്, ഫൈസൽ മുഴിക്കൽ, ജില്ല സെക്രട്ടറി എം. നുജുമുദ്ദീൻ, സംസ്ഥാന ഭാരവാഹികളായ റഹിം കുണ്ടൂർ, വി.എം. ഗഫൂർ, എം.എം. ജിജുമോൻ, നിഷാദ് പൊൻകുന്നം, എ.എം. റാഫി, റെജി തടിക്കാട്, എ.എസ്. ഷീന, നാസർ ഓയൂർ, നാസിം, സുഹൈൽ എന്നിവർ സംസാരിച്ചു. വർധിപ്പിച്ച പെൻഷനും കുടിശ്ശികയും ഉടൻ നൽകണം - സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ (ചിത്രം) കൊല്ലം: മുതിർന്ന മാധ്യമപ്രവർത്തകരുടെ വർധിപ്പിച്ച പെൻഷനും കുടിശ്ശികയും എത്രയും വേഗം നൽകണമെന്ന് കൊച്ചിയിൽ സമാപിച്ച സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ കേരളയുടെ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകരുടെ ആരോഗ്യ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ പരിരക്ഷ നൽകാൻ സർക്കാർ നടപടിയുണ്ടാകണമെന്നും സമ്മേളനം ആവശ്യമുന്നയിച്ചു. ഭാരവാഹികൾ: പി.എ. അലക്സാണ്ടർ (രക്ഷാ.), എസ്.ആർ. ശക്തിധരൻ (പ്രസി.), കെ. ജനാർദനൻ നായർ (വർക്കിങ്​ പ്രസി.), കെ.എച്ച്.എം. അഷറഫ് (ജന. സെക്ര.), എം.ടി. ഉദയകുമാർ (ട്രഷ.), ഫ്രാൻസിസ് പുലിക്കോടൻ, ജെ.ആർ. പറത്തറ, ഗീത നസീർ (വൈസ് പ്രസി.), കെ. രാജൻ ബാബു, സി. ശിവൻ, വി. മുഹമ്മദാലി (സംസ്ഥാന സെക്ര.), സി.എ. കൃഷ്ണൻ (ഇന്‍റേണൽ ഓഡിറ്റർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.