ജനകീയ കൺവെന്‍ഷന്‍

കൊല്ലം: തപാല്‍ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെ തപാല്‍ സംഘടനകളുടെ സംയുക്ത സമരസമിതി സംഘടിപ്പിച്ചു. എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തപാല്‍ മേഖലയിലെ അംഗീകൃത സംഘടനകളായ എന്‍.എഫ്.പി.ഇ., എഫ്.എന്‍.പി.ഒ സംഘടനകള്‍ 10ന് നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. എന്‍.എഫ്.പി.ഇ സംസ്ഥാന പ്രസിഡന്‍റ്​ മാത്യൂസ് മാത്യു അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം അഡ്വ. ബിന്ദു കൃഷ്ണ, എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബി. അനില്‍കുമാര്‍, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ്​ സുനില്‍ ജോസ്, എന്‍.എഫ്.പി.ഇ ജി.ഡി.എസ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.