വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയില്‍

കിളികൊല്ലൂര്‍: വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍. കൈക്കുളങ്ങര ദേവിനഗര്‍ 52 ശ്രീരമയില്‍ രാജീവ്കുമാര്‍ (49) ആണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. യുവതിയുടെ പക്കല്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും കൈക്കലാക്കിയശേഷം ഇയാൾ അടുപ്പംകാണിക്കാതായതോടെ എ.സി.പിക്ക് പരാതി നല്‍കി. തുടര്‍ന്ന് കേസ് കിളികൊല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തുനിന്ന് രാജീവിനെ പിടികൂടിയത്. കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍ (ചിത്രം) കിളികൊല്ലൂര്‍: കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍. ചാത്തിനാംകുളം ചന്ദനത്തോപ്പ് പിറങ്ങാട്ട് താഴതില്‍ കുമാര്‍ എന്ന അനില്‍കുമാര്‍ (42) ആണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.