രാഷ്ട്രീയ ജീവിതത്തിന്‍റെ അരങ്ങൊഴിഞ്ഞത് കണ്ണനല്ലൂരിൽ

മുഖത്തല അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആദ്യാവസാനം പങ്കെടുത്തു അദ്ദേഹം കൊട്ടിയം: പ്രതാപവർമതമ്പാൻ തന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ അരങ്ങൊഴിഞ്ഞത് കണ്ണനല്ലൂരിൽ. 13ന് കണ്ണനല്ലൂരിൽ നടക്കുന്ന കോൺഗ്രസിന്‍റെ ആസാദ് കി ഗൗരവ് പദയാത്രയുടെ സമാപന സമ്മേളനം വിജയിപ്പിക്കുന്നതിനുവേണ്ടി കൂടിയ നേതൃസമിതി യോഗത്തിലാണ് തമ്പാൻ അവസാനമായി പങ്കെടുത്ത് പ്രസംഗിച്ചത്. സ്വതസിദ്ധമായ ശൈലിയിൽ കോൺഗ്രസിന്‍റെ പ്രസക്തിയും മോദിയുടെയും പിണറായി വിജയന്‍റെയും ഫാഷിസ്റ്റ് ഭരണത്തിനെതിരെയുമുള്ള ശക്തമായ താക്കീത് നൽകിയുമായിരുന്നു പ്രസംഗം. മുഖത്തല അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആദ്യാവസാനം പങ്കെടുത്തു അദ്ദേഹം. വൈകാരികമായി തമ്പാന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ അടുപ്പമുള്ള പ്രദേശമാണ് തൃക്കോവിൽവട്ടം. യോഗങ്ങളിൽ പോലും പ്രവർത്തകരുടെ പേരെടുത്ത് പറഞ്ഞ് ശാസിക്കുന്നതിനും, ഒപ്പം സ്നേഹത്തോടെ ചേർത്തുനിറുത്തി ആശ്ലേഷിക്കുന്നതിനും കഴിവുള്ള നേതാവായിരുന്നു തമ്പാനെന്ന് യോഗത്തിൽ അന്ന്​ അധ്യക്ഷനായിരുന്ന ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് നാസാമുദ്ദീൻ ലബ്ബ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.