താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തിയയാളെ സുരക്ഷ ജീവനക്കാര്‍ മര്‍ദിച്ചു

പുനലൂര്‍: പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തിയയാളെ സുരക്ഷ ജീവനക്കാര്‍ മര്‍ദിച്ചത് വിവാദമാകുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ചാലക്കോട് സ്വദേശി അന്‍ഷാദിനെയാണ് ആശുപത്രിയുടെ പ്രധാന വാതിലില്‍വെച്ച് സുരക്ഷ ജീവനക്കാര്‍ തടഞ്ഞ് ക്രൂരമായി മർദിച്ചത്. പ്ലാസ്റ്റിക് കവറില്‍ സാധനങ്ങളുമായി വന്ന അന്‍ഷാദിനെ തടഞ്ഞതോടെയാണ് പ്രശ്‌നം ഉണ്ടായത്. തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു. എന്നാല്‍ മര്‍ദനമേറ്റയാള്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നും കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കെട്ട് ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞതില്‍ പ്രകോപിതനായി ഇയാള്‍ സുരക്ഷജീവനക്കാരനെയാണ് ആദ്യം ആക്രമിച്ചതെന്നും ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മർദിച്ച സുരക്ഷജീവനക്കാരനെ ജോലിയില്‍നിന്ന് മാറ്റിയതായി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷ പറഞ്ഞു. അതേസമയം ആശുപത്രിയിലെ സുരക്ഷജീവനക്കാരെ കുറിച്ച് നിരന്തരം പരാതി ഉണ്ടാകുന്നുണ്ട്. ഏജന്‍സികളില്‍നിന്ന് നിയമിച്ചിട്ടുള്ളവരാണ് പ്രധാന കവാടത്തിലടക്കം സുരക്ഷജീവനക്കാരായുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.