വനത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം

പത്തനാപുരം: കിഴക്കന്‍ വനമേഖലയിലൂടെ യാത്രകള്‍ക്ക്​ വനംവകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സഞ്ചാരികള്‍ വനമേഖലയില്‍ കടന്നുകയറുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. വനത്തിനുള്ളില്‍ വന്യമൃഗങ്ങളുടെ സ്വൈരവിഹാരം തടസ്സപ്പെടുത്തുന്നതും വനവിഭവങ്ങ നശിപ്പിക്കുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്നാണ് നടപടി. അതിര്‍ത്തികളില്‍ വനത്തിനുള്ളില്‍ കയറുന്നത് തടഞ്ഞുകാണ്ടുള്ള ബോര്‍ഡ് സ്ഥാപിക്കുകയും നീരിക്ഷണം ശക്തമാക്കുകയും ചെയ്യും. കൂടുതല്‍ ജീവനക്കാരെ നിയമിക്കും. രാത്രി അടക്കം വനത്തിനുള്ളിലും അതിര്‍ത്തി ഗ്രാമങ്ങളിലും വകുപ്പിന്റെ പട്രോളിങ്​ ശക്തമാക്കും. കറവൂര്‍, ഉപ്പുകുഴി, മേത്താപ്പൂ തുടങ്ങിയ സഞ്ചാരപാതകളിലെ ചെക് പോസ്റ്റുകളിലും ക്യാമ്പിങ്​ സ്റ്റേഷനുകളിലും വാഹനപരിശോധന കര്‍ശനമാക്കും. മാമ്പഴത്തറ വനമേഖലയില്‍ അതിക്രമിച്ച് കയറിയ യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കുകയും കേസിലെ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. ഉള്‍വനത്തില്‍ പ്രവേശിക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പലരും അവ അനുസരിക്കാറില്ലെന്നും പ്രാദേശികമായ ആളുകളുടെ സഹായത്തോടെ വനത്തിനുള്ളില്‍ രാത്രി താമസിക്കാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ വനം വന്യജീവി നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും പത്തനാപുരം ​േറഞ്ച്​ ഓഫിസര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.