സി.ആർ. മനോജ് അനുസ്മരണം

- kw+kc- കൊല്ലം: നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സി.ആർ. മനോജിന്‍റെ ഒന്നാം ഓർമദിനാചരണം വിവിധ പരിപാടികളോടെ നടത്തുമെന്ന് ഡ്രാമാനന്ദം ചാരിറ്റബിൾ സൊസൈറ്റി, സി.ആർ. മനോജ് സൗഹൃദ കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഓർമപുതുക്കലിന് ഓൺലൈൻ പ്രോഗ്രാം. ശനിയാഴ്ച രാവിലെ ഒമ്പതിന് കലാപരിപാടികൾ കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യും. 9.30ന് സംസ്ഥാനതല ഏകപാത്ര നാടകമത്സരം, ഉച്ചക്ക്​ രണ്ടിന് തത്സമയ നാടക അവതരണം, വൈകുന്നേരം നാലിന് അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പുരസ്കാര സമർപ്പണം, കലാകാരന്മാരെ ആദരിക്കൽ എന്നിവ നടക്കും. വൈകുന്നേരം ആറിന് ബാബുരാജ് സ്മൃതിസന്ധ്യ, ഏഴിന് ഓച്ചിറ മഹിമയുടെ 'പ്രമാണി' നാടകം. സംഘാടകസമിതി കൺവീനർ പോണാൽ നന്ദകുമാർ, ജയൻ പതാരം സജീവ് മാമ്പറ, ബ്രഷ്നേവ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.