വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. മരുതൂർകുളങ്ങര സൗത്ത് കിഴക്കേവീട്ടിൽ കാശി നാരായണൻ (23) ആണ് അറസ്റ്റിലായത്. 15കാരിയെ പ്രേമം നടിച്ച് നിരവധിതവണ ലൈംഗിക പീഡനത്തിനിരയാക്കി. സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് ലഹരി വിൽപനയും മറ്റും നടത്തുന്ന സംഘത്തിൽ പെട്ടയാളാണ് പ്രതി. സ്കൂൾ വിദ്യാർഥിനികളെ ഇത്തരത്തിൽ പ്രേമം നടിച്ച് വശീകരിച്ച് വലയിലാക്കുകയാണ് പതിവ്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വാഗ്ദാനം ചെയ്തും മറ്റുമാണ് കെണിയിൽപെടുത്തുന്നത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, എ.എസ്.ഐ വേണു, എസ്.സി.പി.ഒ സീമ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.