ചിത്രം പുനലൂർ: ശക്തമായ മഴയിൽ വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന അമ്മയും മൂന്ന് വയസ്സുള്ള മകനും തലനാരിഴക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കരവാളൂർ തേവിയോട് വാർഡിൽ കാഞ്ഞിരനിരപ്പിൽ പ്രസാദിന്റെ ഓട് മേഞ്ഞ വീടാണ് തകർന്നത്. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. ഈ സമയം പ്രസാദിന്റെ മകൾ മാളുവും മാളുവിന്റെ മകൻ ദർഷിനും വീട്ടിലുണ്ടായിരുന്നു. ഓട് പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ട് മാളു ഉറങ്ങിക്കിടന്ന മകെനയും എടുത്ത് പുറത്തേക്ക് ഓടിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ മേൽക്കൂരയടക്കം താഴേക്ക് പതിച്ചു. പച്ച കട്ടയിൽ ഉള്ള വീട് വെള്ളത്തിൽ കുതിർന്ന ഓടിന്‍റെ ഭാരം കൂടിയതോടെ തകരുകയായിരുന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതർ എത്തി കുടുംബത്തെ താൽക്കാലികമായി മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിച്ചു. ഏരൂർ വില്ലേജിൽ വയലിറക്കത്ത് പുത്തൻവീട്ടിൽ പത്മിനിയുടെ വീട് ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.