കൊല്ലം: ഫാത്തിമ മാതാ നാഷനൽ കോളജിൽ ശനിയാഴ്ച ഗ്ലോബൽ അലുമ്നി ഫാമിലി മീറ്റ് നടത്തുമെന്ന് പൂർവ വിദ്യാർഥി സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3.30ന് കോളജ് ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. കോളജിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടില്ലാത്ത ഒരു വിദ്യാർഥിക്ക് 'സ്നേഹത്തണൽ' എന്ന പേരിൽ വീടുവെച്ച് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. പൂർവ അധ്യാപകരെ ആദരിക്കും. രണ്ടുവർഷമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒത്തുചേരാൻ കഴിയാത്തവർക്ക് അവസരം ഒരുക്കി നൽകുകയാണ് ലക്ഷ്യം. യൂട്യൂബിലും സൂമിലും ഓൺലൈൻ പ്ലാറ്റ്ഫോമിലും തത്സമയം നൽകും. പ്രിൻസിപ്പൽ പ്രഫ. സിന്ധ്യ കാതറീൻ മൈക്കിൾ, പ്രഫ. പോൾസേവ്യർ, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. എം.ആർ. ഷെല്ലി, മനോജ്കുമാർ, സജീവ് ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.