തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി

അഞ്ചൽ: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളും, മറ്റ് ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ വെട്ടിക്കുറക്കുന്നതായി ആരോപിച്ച്​ എൻ.ആർ.ഇ.ജി.എസ് ഇടമുളയ്ക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനച്ചവിള എസ്.ബി.ഐക്ക് മുന്നിൽ ധർണ നടത്തി. യൂനിയൻ ഏരിയ സെക്രട്ടറി ജി. പ്രമോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അമ്പിളി ബിനു അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ബി. പ്രകാശ്, ആർ. ഷാജു, രേഷ്മ രവി, രാധാമണി എന്നിവർ സംസാരിച്ചു. ചിത്രം: തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍റെ ആഭിമുഖ്യത്തിൽ പനച്ചവിള എസ്.ബി.ഐക്ക് മുന്നിൽ നടന്ന ധർണ ഏരിയ സെക്രട്ടറി ജി. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.