അഞ്ചൽ: ശക്തമായ നീരൊഴുക്ക് മൂലം അയിലറ ഗവ.എൽ.പി സ്കൂൾ പാതയുടെ കലുങ്ക് തകർന്ന് റോഡ് ഇടിഞ്ഞുതാണു. സ്കൂൾ വാഹനമുൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് റോഡ് തകർന്നത്. റോഡിനടിയിലൂടെയുള്ള കലുങ്കിന്‍റെ ഒരു ഭാഗത്തെ സ്ലാബും സംരക്ഷണഭിത്തിയുമാണ് തകർന്നത്. നാട്ടുകാർ മരക്കമ്പും ചുവന്ന തുണിയും നാട്ടി അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡിന്‍റെ ഒരു വശത്തുകൂടി മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. മഴ തുടർന്നാൽ റോഡ് പൂർണമായും തകരാൻ സാധ്യതയുണ്ട്. ഇതുകാരണം ഗതാഗതം നിലക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ചിത്രം: അയിലറ ഗവ.എൽ.പി.എസ് റോഡിൽ തകർന്ന ഭാഗത്ത് നാട്ടുകാർ അപകട മുന്നറിയിപ്പ് സ്ഥാപിച്ചിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.