ഉന്നതവിജയം നേടിയ കോമേഴ്സ് വിദ്യാര്‍ഥികളെ ആദരിക്കും

കൊല്ലം: ​േകാമേഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേഴ്സ് ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. 'സ്തുതിഘോഷം' എന്ന പേരിൽ ജില്ലയിൽ കോമേഴ്സ് വിഭാഗത്തിൽ മുഴുവൻ എ പ്ലസ് വാങ്ങിയ 325ഓളം വിദ്യാർഥികളെയും അംഗങ്ങളുടെ ഉന്നത വിജയം നേടിയ മക്കളെയുമാണ് ആദരിക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് കരിക്കോട് ടി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഐ.എ.ടി കൊട്ടാരക്കരയുമായി ചേർന്ന് കരിയർ ഗൈഡൻസ്​ ക്ലാസും നടത്തും. അസോസിയേഷൻ പ്രസിഡന്‍റ് എം. ആസിഫ്, സെക്രട്ടറി എൽ. ഗ്ലാഡിസൺ, ട്രഷറർ എസ്. സനിൽകുമാർ, വൈസ് പ്രസിഡന്‍റ് അനിത ജമാൽ, നൗജത്ത്, പി.എൻ. പ്രകാശ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.