നൂറനാട് ഹനീഫ് നോവൽ പുരസ്കാര സമർപ്പണം

കൊല്ലം: ഈ വർഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യപുരസ്കാരം വെള്ളിയാഴ്ച വൈകീട്ട്​ അഞ്ചിന്​ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, നിഷ അനിൽകുമാറിന്​ പുരസ്കാരം സമ്മാനിക്കും. അനുസ്മരണസമിതി ചെയർമാൻ ചവറ കെ.എസ്. പിള്ള അധ്യക്ഷതവഹിക്കും. മുൻ അവാർഡ് ജേതാവ് വി. ഷിനിലാൽ ആശംസകൾ അർപ്പിക്കും. നിഷ അനിൽകുമാറിന്‍റെ 'അവധൂതരുടെ അടയാളങ്ങൾ' എന്ന നോവലാണ്​ അവാർഡിനർഹമായത്​. 25,052 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം. പ്രമുഖ നോവലിസ്റ്റ് നൂറനാട് ഹനീഫിന്‍റെ സ്മരണാർഥം യുവ എഴുത്തുകാർക്കായി നൽകുന്ന പുരസ്കാരമാണിത്​. -------------------------------------- യുവാവിനെ മർദിച്ച സംഭവം: യുവജന കമീഷൻ സ്വമേധയാ കേസെടുത്തു കൊല്ലം: യുവാവിനെ കൂട്ടം ചേർന്ന്​ മർദിച്ച സംഭവത്തിൽ സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുത്തു. വാളത്തുംഗൽ ഫിലിപ് മുക്കിൽവെച്ചാണ് 19കാരനെ ആൾക്കൂട്ടം മർദിച്ചത്. കൊല്ലം പള്ളിമുക്ക് സ്വദേശിയാണ് മർദനമേറ്റ യുവാവ്. എട്ടോളം പേർ ചേർന്നാണ് ആക്രമിച്ചത്. വിഷയത്തിൽ സമഗ്ര റിപ്പോർട്ട് അടിയന്തരമായി നൽകാൻ ജില്ല പൊലീസ് മേധാവിയോട് യുവജന കമീഷൻ ആവശ്യപ്പെട്ടു. ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് ഇത്തരം സംഭവങ്ങൾ യോജിച്ചതല്ലെന്ന്​ പ്രതികരിച്ച യുവജന കമീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം വിഷയത്തിൽ മാതൃകാപരമായി യുവാവിന് നീതി ഉറപ്പാക്കുമെന്നും കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.