(ചിത്രം) പുനലൂർ: കാര്യറ -പുനലൂർ റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ഗതാഗതം ഭീഷണിയിൽ. മൃഗസംരക്ഷണ വകുപ്പ് സബ് സൻെററിന് സമീപം തോടിനോട് ചേർന്നാണ് പൊതുമരാമത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തിയടക്കം ഇടിഞ്ഞുതാഴുന്നത്. കൊടുവളവും ഒരുവശം തോടുമാണ്. തോടിനും സ്വകാര്യ വസ്തുവിനുമിടയിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ മണ്ണ് നീക്കം ചെയ്തിരുന്നു. കനത്തമഴ കൂടിയായതോടെ സംരക്ഷണഭിത്തിയും റോഡും ഇടിഞ്ഞ് തോട്ടിലേക്ക് വീഴുകയായിരുന്നു. പൊതുവേ വീതി കുറവായ ഇവിടെ വാഹനങ്ങൾ കഷ്ടിച്ചാണ് കടന്നുപോകുന്നത്. മഴനീണ്ടാൽ റോഡ് പൂർണമായി ഇടിഞ്ഞുതാഴും. പത്തനാപുരം-പുനലൂർ പാത നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ചരക്കു വാഹനങ്ങളടക്കം കാര്യറ വഴിയാണ് കടന്നുപോകുന്നത്. ഇതുകാരണം രാപ്പകൽ വ്യത്യാസമില്ലാതെ റോഡിൽ വലിയ വാഹനത്തിരക്കാണ്. പാത നന്നാക്കാനോ സുരക്ഷാസംവിധാനമൊരുക്കാനോ അധികൃതർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.