ജീവൻ രക്ഷാ മാർച്ച്

കൊട്ടാരക്കര: എം.സി റോഡില്‍ ഏനാത്ത് മുതല്‍ വാളകം വരെ അതിസുരക്ഷാ ഇടനാഴിയായി പ്രഖ്യാപിച്ച ശേഷം വാഹനാപകടങ്ങൾ വർധിച്ചിട്ടും സര്‍ക്കാര്‍ സുരക്ഷാ നടപടികൾ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്​ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ എട്ടിന് ജീവന്‍രക്ഷാ മാര്‍ച്ച് നടത്തും. കെ.എസ്.ടി.പി പണികളിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്നും എം.സി റോഡിലെ യാത്രക്കാരുടെ ജീവന് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.ജി. അലക്സ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.