ആപ്​കാഡ്​ സംസ്ഥാന സമ്മേളനവും അംഗത്വ വിതരണവും

കൊല്ലം: അസോസിയേഷൻ ഓഫ്​ പ്രൈവറ്റ്​ കോൺട്രാക്​ടേഴ്​സ്​ ആൻഡ്​ ​െഡവലപ്പേഴ്​സിന്‍റെ ​(ആപ്​കാഡ്​) സംസ്ഥാന സമ്മേളനവും അംഗത്വ വിതരണവും ചൊവ്വാഴ്ച നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊല്ലം ബീച്ച്​ ഹോട്ടലിൽ വൈകീട്ട്​ മൂന്നിന്​ എം. നൗഷാദ്​ എം.എൽ.എ ഉദ്​ഘാടനം നിർവഹിക്കും. അംഗത്വവിതരണവും പൊതുസമ്മേളനവും അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. ചെറുകിട, വൻകിട കോൺട്രാക്​​ടർമാരെയും അണിനിരത്തി വേണ്ട പരിശീലനം നൽകാനും വിലനിയ​ന്ത്രണത്തിനായി മാർക്കറ്റിൽ ഇടപെടാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ്​ ആപ്​കാഡ്​ പ്രവർത്തിക്കുന്നതെന്ന്​ ജില്ല സെക്രട്ടറി ആതിര ഫ്രാൻസിസ്​ പറഞ്ഞു. എക്സിക്യൂട്ടിവ്​ കമ്മിറ്റി അംഗങ്ങളായ അഖിൽ ദാസ്​, അർജുൻ പ്രകാശ്​ എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.