പുരസ്കാര വിതരണം

ഓച്ചിറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചേന്നല്ലൂർ ഫാഷൻ ഹോംസ് സി.ടി.എം ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ 'വിങ്​സ് ഓഫ് ഡ്രീംസ്' പുരസ്കാരം നൽകി ആദരിച്ചു. സി.ആർ. മഹേഷ് എം.എൽ.എ പുരസ്കാരങ്ങൾ കൈമാറി. ഗുരുശ്രേഷ്ഠ പുരസ്കാരം ബോധി കോളജ് പ്രിൻസിപ്പൽ കുട്ടന് സമ്മാനിച്ചു. ചേന്നല്ലൂർ ഫാഷൻ ഹോംസ് എം.ഡി. മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷത വഹിച്ചു. പി.ബി. സത്യദേവൻ, ബി.എസ്. വിനോദ്, മനു ജയപ്രകാശ്, സിദ്ധാർഥൻ, ജമാലുദീൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി നൈപുണ്യ വികസനമെന്ന വിഷയത്തിൽ ഷാജി മാരൂർ ക്ലാസ് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.