ബാലവേദി രൂപവത്കരിച്ചു

കിഴക്കേകല്ലട: ചിറ്റുമല മൂട്ടം കെ.പി.പി യൂനിയൻ ഗ്രന്ഥശാലയിൽ . കിഴക്കേകല്ലട പഞ്ചായത്ത് ആരോഗ്യസമിതി അധ്യക്ഷ ശ്രുതി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് ടി. രാജേന്ദ്രൻ ചാക്കേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു പ്രണവം, സുമേഷ് പുതുവലിൽ, എം.എസ്​. ബിനുരാജ് എന്നിവർ സംസാരിച്ചു. ബാലവേദി പ്രസിഡന്‍റായി സന്ദീപിനെയും സെക്രട്ടറിയായി ദേവിക​െയയും തെരഞ്ഞെടുത്തു. പ്രവർത്തക സംഗമം അയത്തിൽ: എസ്​.ഡി.പി.ഐ കിളികൊല്ലൂർ കോർപറേഷൻ കമ്മിറ്റിയുടെ പ്രവർത്തകസംഗമം ജില്ല കമ്മിറ്റി അംഗം റിയാസ് അയത്തിൽ ഉദ്ഘാടനം ചെയ്തു. കിളികൊല്ലൂർ കോർപറേഷൻ കമ്മിറ്റി പ്രസിഡന്‍റ് റഹീം പത്തായക്കല്ല് അധ്യക്ഷത വഹിച്ചു. എൽ.ജി.എസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ ശ്യാംകുമാറിനെയും പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അതുല്യ അനിൽ, പി.ആർ. ആദിത്യ എന്നിവരെയും ആദരിച്ചു. മണ്ഡലം പ്രസിഡന്‍റ് ഷഫീഖ് കരുവ, സെക്രട്ടറി സി.എ. സാദിക്ക്, കോർപറേഷൻ കമ്മിറ്റി സെക്രട്ടറി എ. നിസാർ, മണ്ഡലം ജോയന്‍റ് സെക്രട്ടറി നൗഷാദ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അശോകൻ, ഗോപാലൻ, കോർപറേഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് സുഹൈൽ ചാത്തിനാംകുളം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.