പ്രീ ആൻഡ്​ പോസ്റ്റ് മാരിറ്റൽ കൗൺസലിങ്​ ക്ലാസ്

അഞ്ചൽ: ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം അഞ്ചൽ ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. റിട്ട. റെയിൽവേ മജിസ്ട്രേറ്റ് ടി.എ. മുഹമ്മദ് ഷെരീഫ് ക്ലാസ് നയിച്ചു. വനിത വിഭാഗം ഏരിയ കൺവീനർ ഹലീമാബീവി അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ വൈസ് പ്രസിഡന്റ് ബി. അൻസാരി സമാപനം നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ബി.എസ്. ബദരിയ, ഗാനിയ നെഫ്റിൻ എന്നിവർക്കും വനിത വിഭാഗം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കും കണ്ണങ്കോട്, അലയമൺ യൂനിറ്റുകൾ ഉപഹാരങ്ങൾ നൽകി. ഏരിയ സെകട്ടറി സനീറാ ബീവി സ്വാഗതവും സമിതി അംഗം അസീമാബീഗം ഖിറാഅത്തും ബുഷ്റത്ത് നന്ദിയും പറഞ്ഞു. ചിത്രം: ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംഘടിപ്പിച്ച കൗൺസലിങ്​ ക്ലാസിൽ റിട്ട. റെയിൽവേ മജിസ്ട്രേറ്റ് ടി.എ. മുഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.