വികസന സെമിനാർ

ചിത്രം- പേരയം: പേരയം പഞ്ചായത്ത് പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് പടപ്പക്കര അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം അരുൺ അലക്സ്​, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ രജിത സജീവ്, വൈ. ചെറുപുഷ്പം, ബി. സുരേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ. ഷേർളി, ബി. സ്റ്റാഫോർഡ്, ആലീസ്​ ഷാജി, ബിനോയി ജോർജ്, പി. രമേശ് കുമാർ, വിനോദ് പാപ്പച്ചൻ, റെയ്ച്ചൽ ജോൺസൺ, സിൽവിയ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. പ്രതിഷേധ പ്രകടനം മൺറോതുരുത്ത്: രാഹുൽ ഗാന്ധിയുടെ ഓഫിസ്​ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്​ മൺറോതുരുത്ത് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ് അഖിൽ ബി. ചന്ദ്രൻ, സമ്പത്ത് ലാൽ, ഗോകുൽ ഗോപി, ഷിബു മൺറോ, അനീഷ് ശിവപ്രസാദ്, പ്രകാശ് ചാലപ്പുറം, വിജിൽ, ശ്രീജിത്ത്, ലിൻസുകോശി, സാഡ്വിൻ ദർശ് എന്നിവർ നേതൃത്വം നൽകി. വ്യാപാരികൾ നിവേദനം നൽകി കുണ്ടറ: ദേശീയപാതയുടെ വശങ്ങൾ ഉയർത്തി കട്ടപാകി, വേലി കെട്ടുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി അധികാരികൾക്ക് പരാതി നൽകി. കുണ്ടറ യൂനിറ്റ് പ്രസിഡന്‍റ് സി.ബി. അനിൽകുമാർ നി​േവദനം ജില്ല പ്രസിഡന്‍റ് എസ്​. ദേവരാജന് കൈമാറി. നൈറ്റ് മാർച്ച് നടത്തി കുണ്ടറ: അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ നൈറ്റ് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്​. ഷബീർ ഉദ്ഘാടനം ചെയ്തു. ഷംനാൽ അധ്യക്ഷത വഹിച്ചു. അരുൺകുമാർ, എസ്​. ശ്യാം, ശബരി, എ.ജെ. മാർക്സൺ, അൻസർ, വിഷ്ണു, അതുൽ ബി. നാഥ്, ശ്രീജിത്ത്, നിസാൻ എന്നിവർ സംസാരിച്ചു. റോഡ് ഉപരോധിച്ചു കുണ്ടറ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ്​ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്​ കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. ജില്ല ജനറൽ സെക്രട്ടറി സുമേഷ് ദാസ്​, മണ്ഡലം പ്രസിഡന്‍റുമാരായ വിനോദ് കോണിൽ, നിനോദ് ജി. പിള്ള, നൗഫൽ മാമൂട്, റിജിൻ പണിക്കർ, സനൂപ്, സെയ്ദ്, റാസിക്, സജിത്ത്, ആനന്ദ്, അശ്വിൻ, ഷഹനാസ്​ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.