വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിക്ക് തുടക്കമായി

ഓച്ചിറ: സാംസ്കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നു നടപ്പാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിക്ക് ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുള്ള ആറ് പഞ്ചായത്തുകളിലും സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ പ്രായപരിധിയില്ലാതെ കലാകാരന്മാർക്ക് സൗജന്യമായി പരിശീലനം നൽകുന്നു. ക്ലാസുകളുടെ ബ്ലോക്ക് തല ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​​ ദീപ്തി രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ സുരേഷ് താനുവേലി, സ്ഥിരംസമിതി അധ്യക്ഷൻ ടി. രാജീവ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു രാമചന്ദ്രൻ, സദാശിവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജില്ല കോഓഡിനേറ്റർ മനോജ്, ബ്ലോക്ക് കോഓഡിനേറ്റർ അക്ഷയ, അനിൽകുമാർ, സുനിൽകുമാർ, വി. തരുൺ, കുട്ടികൾ, രക്ഷാകർത്താക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.