ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്‍റെ ഭാഗമായി നടത്തിയ പുസ്തകപ്രദർശനം ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തംഗം ബ്ലസൻ പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്‍റ് ഹർഷ ഫാത്തിമ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം. സുൽഫിഖാൻ റാവുത്തർ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതിയംഗം ഡോ. ഷബ്നറിയാസ്, സബീന ബൈജു, ആദില ഫാത്തിമ, അഹ്സിയ ഹുസൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.