അഞ്ചാലുംമൂട്: രാഹുല്‍ഗാന്ധിയുടെ കല്‍പറ്റ ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളും. ശനിയാഴ്ച രാത്രി എട്ടോടെയാണ് അഞ്ചാലുംമൂട് നിന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.കെ.പിയിലെ സി.പി.എം അഞ്ചാലുംമൂട് ഏരിയ കമ്മിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയംഗം ശുഭലാല്‍, റഫീഖ് കരുവ, ജയലാല്‍, കോണ്‍ഗ്രസ് നേതാക്കളായ സായിഭാസ്‌കര്‍ എന്നിവർ നേതൃത്വം നല്‍കി. അഞ്ചാലുംമൂട് ഇന്‍സ്‌പെക്ടര്‍ സി. ദേവരാജന്‍റെ നേതൃത്വത്തില്‍ വന്‍പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. മാര്‍ച്ച് അഞ്ചാലുംമൂട് പെട്രോള്‍ പമ്പിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. എട്ടരയോടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ്‌ചെയ്ത് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മാര്‍ച്ചിനുമുന്നോടിയായി പെട്രോള്‍ പമ്പിന് മുന്നിലെ റോഡ് ബാരിക്കേഡ് വെച്ച് കെട്ടിയടച്ചതുമൂലം മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരുള്‍പ്പെടെ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങി. മാര്‍ച്ച് കഴിഞ്ഞശേഷം ഏറെ പണിപ്പെട്ടാണ് പൊലീസ് ഗതാഗതക്കുരുക്ക് അഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.