പത്തനാപുരം: ഗ്രാമീണമേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍. പട്ടാഴി, പന്തപ്ലാവ്, പന്ത്രണ്ടുമുറി, പൂക്കുന്നില്‍ പ്രദേശങ്ങളില്‍ കൃഷിയോഗ്യമായ ഭൂമി കാട്ടുപന്നി ശല്യം കാരണം തരിശിടേണ്ട സ്ഥിതിയിലാണ്. കഴിഞ്ഞ ദിവസം മേഖലയിലിറങ്ങിയ പന്നികള്‍ നിരവധി കൃഷികള്‍ നശിപ്പിച്ചു. പന്തപ്ലാവ് പൂക്കുന്നിൽ പാറക്കൽ ഏലായിലാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ ഇറങ്ങിയത്. 400 മൂട് ചീനി, ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴ എന്നിവ നശിപ്പിച്ചു. സ്മിതാ ഭവനില്‍ തോമസ്, റെജി, മത്തായിക്കുട്ടി എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. വന്യമൃഗങ്ങളുടെ ശല്യം കാരണം ഏലായിലെ ഭൂരിഭാഗം കർഷകരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. കൂട്ടമായെത്തുന്ന മൃഗങ്ങള്‍ കാര്‍ഷികവിളകള്‍ പൂര്‍ണമായും നശിപ്പിക്കുകയാണ്. മലയോര ഗ്രാമീണരുടെ പ്രധാന ഉപജീവനമാർഗം കൃഷിയാണ്. കാര്‍ഷികവിളകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവരുടെ ജീവിതം. പകല്‍ സമയങ്ങളില്‍പോലും മൃഗശല്യം രൂക്ഷമാണ്. പഞ്ചായത്തോ വനം വകുപ്പധികൃതരോ കൃഷി വകുപ്പധികൃതരോ ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുണ്ട്. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും അതൊന്നും നടപ്പാകുന്നില്ല. സൗരോര്‍ജ വേലികള്‍ സ്ഥാപിച്ച് കാട്ടുമൃഗശല്യം പ്രതിരോധിക്കണമെന്ന ആവശ്യം ശക്തമാണ്. നിരന്തരമുള്ള പന്നി, കുരങ്ങ് ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും കൃഷി ഓഫിസര്‍ക്കും കര്‍ഷകര്‍ പരാതി നല്‍കി. കർഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കർഷകസംഘം പ്രസിഡൻറ് മീനം രാജേഷ്, സെക്രട്ടറി സേനന്‍ എന്നിവര്‍ പറഞ്ഞു. പടം.......പട്ടാഴി പാറക്കൽ ഏലായില്‍ കാട്ടുപന്നികള്‍ നശിപ്പിച്ച കൃഷിയിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.