ഗ്രൂപ് റൺ

കൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്, സോൾസ് ഓഫ് കൊല്ലം റണ്ണേഴ്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആശ്രാമം മൈതാനം മുതൽ കൊല്ലം ബീച്ച് വരെ സംഘടിപ്പിച്ചു. സബ് കലക്ടർ ചേതൻകുമാർ മീണ ഫ്ലാഗ് ഓഫ് ചെയ്തു. ടി.കെ.എം ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പ​ങ്കെടുത്തു. ലഹരിവിരുദ്ധ ദിനാചരണം കൊല്ലം: കെ.സി.ബി.സി മദ്യവിരുദ്ധസമിതി കൊല്ലം രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് ലഹരിക്കെതിരെ മുന്നറിയിപ്പും ബോധ്യങ്ങളും നൽകുന്നതിന് ലക്ഷ്യമിട്ട് 26 മുതൽ ഒരുമാസം ലഹരിവിമുക്ത കാമ്പസ്​ മാസമായി ആചരിക്കുന്നു. കോവിൽത്തോട്ടം ലൂർദ്മാതാ സെൻട്രൽ സ്കൂളിൽ നടക്കുന്ന ദിനാചരണത്തിന്‍റെ രൂപതാതല ഉദ്ഘാടനം കൊല്ലം രൂപതാ വികാർ ജനറൽ ​േമാൺ. വിൻസന്‍റ്​ മച്ചാഡോ നിർവഹിക്കും. സമിതി രൂപതാ ഡയറക്ടർ ഫാ. ടി.ജെ. ആന്‍റണി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.